13/01/2025
അബുദാബി: യുഎഇ തൊഴിൽ വിപണിയിൽ യുവാക്കളുടെ പങ്കാളിത്തത്തിൽ വർദ്ധനവ്. മാനവശേഷി സ്വദേശി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം യുഎഇ തൊഴിൽ വിപണിയിൽ 51.86 ശതമാനവും യുവാക്കൾ ആണെന്നാണ് പറയുന്നത്. യുവാക്കൾക്ക് കൂടുതൽ തൊഴിലും പരിശീലന അവസരങ്ങളും നൽകുന്നതിനാൽ രാജ്യത്തിന്റെ പ്രതിബന്ധത ഇതിലൂടെ പ്രതിഫലിപ്പിക്കാൻ സാധിക്കും.
ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിനായി യുവതലമുറയെ വളർത്തിയെടുക്കാനും ഇതിലൂടെ സാധിക്കും. 2024ലെ കണക്കുകൾ പ്രകാരം മൊത്തം തൊഴിൽ വിപണിയിൽ 12.04 ശതമാനം വളർച്ച നേടിയിട്ടുണ്ട്. തൊഴിൽ വിപണിയിലെ കമ്പനികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 17.04 ശതമാനമാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇത് നിക്ഷേപവും സാമ്പത്തിക വളർച്ചയും കൂട്ടാൻ സഹായിക്കുന്നുണ്ട്. തൊഴിലിൽ സ്ത്രീകളുടെ പങ്കാളിത്തം 20.95 ശതമാനമായി വർധിച്ചെന്നുമാണ് മന്ത്രാലയം അറിയിച്ചത്.