15/01/2025
ബംഗളൂരു: നഗരത്തിൽ ഇലക്ട്രോണിക് സിറ്റിയിലെ ബയോ ഇന്നൊവേഷൻ സെൻററിൽ (ബംഗളൂരു ബയോ ഇന്നവേഷൻ സെൻറർ) തീപിടുത്തം . രാസപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച പുലർച്ചെ അഞ്ചിന് തീ ആളിപ്പടർന്നതോടെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ആളപായമില്ല. സർക്കാർ നിയന്ത്രണത്തിലുള്ള സെന്ററിന്റെ 70 ശതമാനവും നശിച്ചു.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഇലക്‌ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പുതിയ മരുന്നുകൾ തയ്യാറാക്കുന്നതിനായി വിവിധ തരത്തിലുള്ള പരീക്ഷണങ്ങളാണ് ലാബുകളിൽ നടക്കുന്നത്.