17/01/2025
മസ്കത്ത്: തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ച് നടക്കുന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ ഫെബ്രുവരി ഒന്നുവരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. സംരംഭകരുടെയും സമൂഹത്തിന്റെയും അഭ്യാർഥന മാനിച്ചാണ് പരിപാടി നീട്ടിയിരിക്കുന്നത്. ഡിസംബർ 23 മുതൽ ജനുവരി ഏഴുവരെ അര ദശലക്ഷത്തിലധികം ആളുകളാണ് ഫെസ്റ്റിവലിന്റെ ഏഴ് വേദികളിലായെത്തിയത്.