18/01/2025
മനാമ: കോഴിക്കോട്ടേയ്ക്കുള്ള ഗൾഫ് എയർ സർവീസ് ഏപ്രിൽ മുതൽ നിർത്തലാക്കുന്നു. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ നിലവിൽ ബുക്കിങുകൾ സ്വീകരിക്കുന്നുള്ളു. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് ഏപ്രിൽ 6 മുതൽ പ്രതിവാരം മൂന്നു ദിവസമാക്കി കുറച്ചു. കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് കഴിഞ്ഞ നവംബർ മുതലാണ് നാലുദിവസമാക്കി കുറച്ചത്. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുമുള്ള സർവിസ് നാലു ദിവസമാക്കികുറച്ചത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സർവിസ് പൂർണ്ണമായും നിർത്തുന്നത്.