17/01/2025
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 60 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7450 രൂപയായി വർധിച്ചു. ഗ്രാമിന് 7455 രൂപയാണ് റെക്കോഡ്. പവന്റെ വില 480 രൂപ വർധിച്ച് 59,600 രൂപയായി ഉയർന്നു.
കഴിഞ്ഞ ദിവസം സ്വർണവില ഒന്നരമാസത്തിനിടയിലെ റെക്കോഡ് നിരക്കിലേക്ക് എത്തിയിരുന്നു. സ്പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനത്തിന്റെ വർധനയുണ്ടായി. ഔൺസിന് 2,716 ഡോളറായാണ് സ്വർണവില വർധിച്ചത്. 2,790 ഡോളറാണ് അന്താരഷ്ട്ര വിപണിയിലെ സ്വർണവില.