18/01/2025
ജറൂസലേം: ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ കരാറിന് ഇസ്രായേൽ മന്ത്രിസഭയുടെയും അംഗീകാരം. സുരക്ഷ കാബിനറ്റ് അംഗീകാരം നൽകിയതിന് പിന്നാലെയാണ് മന്ത്രിസഭയും കരാർ അംഗീകരിച്ചത്. 24ൽ 16 പേരും കരാറിനെ അനുകൂലിച്ചു.
ഇതോടെ ഗസ്സയിൽ വെടിനിർത്തൽ നാളെ തന്നെ നിലവിൽ വരും. നാളെ തന്നെ ബന്ദി കൈമാറ്റത്തിനും തുടക്കമാവും. കരാറിലെ ചില വ്യവസ്ഥകൾക്കെതിരായ ഹരജികൾ ഇസ്രായേൽ ഹൈകോടതിയുടെ പരിഗണനയിലാണ്