20/01/2025
ആലപ്പുഴ: അർത്തുങ്കൽ തിരുനാളിനോടനുബന്ധിച്ച് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജനുവരി 20 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ജനുവരി പത്തിന് ആരംഭിച്ച അർത്തുങ്കൽ ആൻഡ്രൂസ് ബസലിക്കയിലെ തിരുനാൾ 27 വരെയാണ് നടക്കുന്നത്.