• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ജി.എസ്.എൽ.വി റോക്കറ്റിലൂടെ നൂറാം വിക്ഷേപണത്തിന് ഒരുങ്ങി ഇസ്രോ

20/01/2025



ശ്രീഹരിക്കോട്ട: ജി.എസ്.എൽ.വി റോക്കറ്റിലൂടെ നൂറാം വിക്ഷേപണത്തിന് ഒരുങ്ങുകയാണ് ശ്രീഹരിക്കോട്ട. ഇന്ത്യയുടെ കരുത്തുറ്റ എൽ.വി.എം3 റോക്കറ്റിൽ 2 ദൗത്യങ്ങൾ ഉൾപ്പെടെ തുടർ വിക്ഷേപണങ്ങൾ അടുത്ത മാസങ്ങളിൽ നടക്കും. ഈ മാസം 28 മുതൽ 30 വരെയുള്ള ദിവസങ്ങളാണ് ജി.എസ്.എൽ.വി റോക്കറ്റിൽ നാവിക്02 ഉപഗ്രഹം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ കൂടി അനുമതി ലഭിക്കുന്നതോടെ തീയതി പ്രഖ്യാപിക്കും. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി, യാത്രികരില്ലാതെ വിക്ഷേപിക്കുന്ന ഗഗൻയാൻ1(ജി1) ദൗത്യമാണു തുടർന്നു വരുന്ന പ്രധാന വിക്ഷേപണം. ജി1 മാർച്ചിൽ വിക്ഷേപിച്ചേക്കും. മനുഷ്യയാത്രയ്ക്കു യോജിച്ചവിധം പരിഷ്കരിച്ച ഹ്യൂമൻ റേറ്റഡ് എൽവിഎം3(എച്ച്എൽവിഎം3) റോക്കറ്റിന്റെ ആദ്യപരീക്ഷണം കൂടിയാകും ഇത്. ഇതിനായി റോക്കറ്റ് കൂട്ടിച്ചേർക്കൽ ജോലികൾ ശ്രീഹരിക്കോട്ടയിൽ അവസാനഘട്ടത്തിലാണ്. ജി1 ദൗത്യത്തിനു മുൻപു ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ഒരു പരീക്ഷണ വാഹന അവതരണ ദൗത്യം കൂടി (ടിവി–ഡി2) നടന്നേക്കും. യുഎസിലെ മൊബൈൽ സർവീസ് കമ്പനിയായ എഎസ്ടി ആൻഡ് സയൻസിന്റെ ബ്ലൂബേഡ് ബ്ലോക് 2 ഉപഗ്രഹം എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ച് മാർച്ച് 31ന് വിക്ഷേപിക്കാനാണു ലക്ഷ്യം. ഇതിനിടെ, ജി.എസ്.എൽ.വി റോക്കറ്റിൽ ഇന്ത്യയുടെയും യുഎസിന്റെ ബഹിരാകാശ ഏജൻസിയായ നാസയുടെയും സംയുക്ത ഉപഗ്രഹമായ നൈസർ(നാസ–ഐഎസ്ആർഒ സിന്തറ്റിക് അപ്പർചർ റഡാർ) മാർച്ചിനു ശേഷം വിക്ഷേപിക്കും.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.