21/01/2025
വാഷിങ്ടണ്‍: യു.എസിന്റെ 47 മാത്തെ പ്രസിഡന്റായി റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിന് പിന്നാലെ.കാപിറ്റോള്‍ ഹില്‍സ് കലാപകാരികള്‍ക്ക് മാപ്പ് കൊടുക്കുന്ന നിയമത്തിലാണ് ട്രംപ് ആദ്യം ഒപ്പുവച്ചത്. 2021 ജനുവരി ആറിന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വസ്തുത അംഗീകരിക്കാത്ത ട്രംപിന്റെ അനുകൂലികള്‍ യു.എസ് ഭരണസിരാകേന്ദ്രമായ കാപിറ്റോള്‍ ഹില്‍സിലേക്ക് അതിക്രമിച്ചുകയറി ആക്രമണമഴിച്ചുവിട്ട സംഭവമാണ് കാപിറ്റോള്‍ കലാപം. കേസില്‍ ട്രംപും പ്രതിയായിരുന്നു.
തെരഞ്ഞെടപ്പ് പ്രചാരണ വേളയിലും മുമ്പും പറഞ്ഞ കാര്യങ്ങള്‍ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ട്രംപ് ആവര്‍ത്തിച്ചു. യു.എസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ക്ക് നിയമ സാധുത ഇല്ലെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അധികാരത്തിലേറിയതോടെ, ഇതുസംബന്ധിച്ച ബില്ലിലും ട്രംപ് ഒപ്പുവച്ചു. സ്ത്രീകളെ 'തീവ്ര ലിംഗ പ്രത്യയശാസ്ത്രങ്ങളില്‍' നിന്ന് സംരക്ഷിക്കുന്നതായി വിശേഷിപ്പിക്കപ്പെടുന്ന ജെന്‍ഡര്‍ ബില്ലിലും അദ്ദേഹം ഒപ്പുവച്ചു. ലോകാരോഗ്യ സംഘടനയായ World Health Organization (WHO)യില്‍നിന്ന് പിന്‍മാറുന്ന ബില്ലിലും അദ്ദേഹം ഒപ്പുവച്ചു.