21/01/2025
തിരുവനന്തപുരം: കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 91 സൈറണുകൾ ഒരേസമയത്ത് മുഴങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനമായ കവചം ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് സൈറണുകൾ മുഴങ്ങുക. മുഖ്യമന്ത്രി പിണറായി വജയനാണ് സൈറണുകൾ ഉദ്ഘാടനം ചെയ്യന്നത്. വെള്ളയമ്പലത്തെ ദുരന്തനിവാരണ അതോറിറ്റി കാര്യാലയത്തിൽ വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടനം.