21/01/2025
തിരുവനന്തപുരം:കേരള നിയമസഭ യുജിസി കരട് വിജ്ഞാപനത്തിനെരെ ഏകണ്ഠമായി പ്രമേയം പാസാക്കി . സഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരുകളെ പൂർണ്ണമായും മാറ്റിനിർത്തുന്ന കേന്ദ്ര സർക്കാരിൻ്റെയും യുജിസിയുടെയും സമീപനം ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ പറഞ്ഞു.
2025 ലെ കരട് യുജിസി മാനദണ്ഡങ്ങൾ ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്നും ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കാനും മേഖലയില്‍ മത-വര്‍ഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ പിടിയിലൊതുക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ കാണുവാന്‍ കഴിയൂവെന്നും നിയമസഭ പാസാക്കിയ പ്രമേയത്തിൽ പറയുന്നു.