24/01/2025
അബുദാബി ∙ അബുദാബിയിൽ നിന്ന് ദുബായിലേക്ക് അരമണിക്കൂറിനകം എത്താൻ സഹായിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതി ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ കാറിൽ ഒന്നര മണിക്കൂറും ബസിൽ രണ്ടര മണിക്കൂറുമെടുക്കുന്നതാണ് അതിവേഗ റെയിൽ സൗകര്യം വരുന്നതോടെ 30 മിനിറ്റായി കുറയുക.
350 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന അതിവേഗ ട്രെയിന്‍ ആറ് സ്റ്റേഷനുകളിലൂടെ കടന്നുപോകും: റീം ഐലന്‍ഡ്, സാദിയാത്ത്, യാസ് ഐലന്‍ഡ്, സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദുബൈയിലെ അല്‍ ജദ്ദാഫ് ഏരിയ, എന്നിവയാണ് ആറു സ്റ്റേഷനുകള്‍.