25/01/2025
ബറേലി: ഗൂഗ്ൾ മാപ്പിന്റെ സഹായത്തോടെ നേപ്പാളിലേക്ക് പോയ ഫ്രഞ്ച് സൈക്ലിസ്റ്റുകൾ ഉത്തർപ്രദേശിൽ കുടുങ്ങി. ബറേലിയിലെ ചുരാളി ഡാമിന് അടുത്താണ് ഇവർക്ക് വഴിതെറ്റിയെത്തിയത്. ഡാമിന് സമീപത്ത് രണ്ട് വിദേശികളെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസെത്തി രണ്ട് സഞ്ചാരികളേയും ഗ്രാമമുഖ്യന്റെ വീട്ടിൽ താമസിപ്പിച്ചതിന് ശേഷം രാവിലെ നേപ്പാളിലേക്കുള്ള വഴി കാണിച്ച് നൽകുകയായിരുന്നു. ഫ്രഞ്ച് പൗരനമാരായ ബ്രിയാൻ ജാക്വസ് ഗിൽബെർട്ടും, സെബാസ്റ്റ്യൻ ഫ്രാൻസിസ് ഗബ്രിയേലും ഫ്രാൻസിൽ നിന്നും ജനുവരി ഏഴാം തീയതിയാണ് ഇന്ത്യയിലെത്തിയത്