25/01/2025
വാഷിങ്ടൺ: യുഎസിൽ ഡൊണാൾഡ് ട്രംപ് ഭരണം തുടങ്ങിയതോടെ രാജ്യം ഇതുവരെ ചെയ്തുപോന്ന എല്ലാ വിദേശ സഹായങ്ങളും നിർത്തിവച്ചു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് എല്ലാ യുഎസ് വിദേശ സഹായങ്ങളും താൽക്കാലികമായി നിർത്തിവച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല് ഇസ്രായേലിനും ഈജിപ്തിനുമുള്ള സൈനിക സഹായം തുടരുമെന്ന് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത ആഭ്യന്തര സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് മെമ്മോയിൽ പറയുന്നു. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രെയ്ന് നൽകിവന്ന ശത കോടി സൈനിക, സാമ്പത്തിക സഹായങ്ങളും ഇതിൽ ഉൾപ്പെടും. ഇസ്രായേലിനും ഈജിപ്തിനുമുള്ള സൈനിക സഹായത്തെ മരവിപ്പിക്കൽ ബാധിക്കില്ലെന്ന് മെമ്മോ വ്യക്തമാക്കുന്നു
പ്രസിഡൻ്റ് ട്രംപിൻ്റെ അജണ്ടയ്ക്ക് അനുസൃതമായി ഓരോ പുതിയ സഹയവും അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നതുവരെ നിലവിലുള്ള മരവിപ്പിക്കാൻ ആണ് തീരുമാനമെന്ന് ന്യൂയോർക്ക് ടൈംസിന് ലഭിച്ച മെമ്മോയില് പറയുന്നു. ട്രംപ് ഭരണകൂടത്തിൻ്റെ വിദേശ നയ ലക്ഷ്യങ്ങളുമായി ഒത്തുപോകൽ ലക്ഷ്യമിട്ടുള്ള യുഎസ് വിദേശ സഹായത്തിൻ്റെ വിശാലമായ അവലോകനത്തി
മൂന്നാം ലോക രാജ്യങ്ങൾക്ക് സഹായം നൽകിയാണ് അമേരിക്ക ഇതുവരെ വിദേശ നയം തങ്ങൾക്ക് അനുകൂലമായി രൂപപ്പെടുത്തി വന്നിരുന്നത്.