27/01/2025
തിരുവനന്തപുരം| മദ്യത്തിന് വില വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ പുതിയ വില. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്കൊ പുറത്തിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. ബെവ്‌കൊയുടെ നിയന്ത്രണത്തില്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന ജവാന്‍ റമ്മിനും വില കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാന് 650 രൂപയായി.പത്ത് രൂപയാണ് വര്‍ധിപ്പിച്ചത്.
341 ബ്രാന്‍ഡുകള്‍ക്ക് വില വര്‍ധിച്ചപ്പോള്‍ 107 ബ്രാന്‍ഡുകള്‍ക്ക് വില കുറച്ചിട്ടുണ്ട്. ബെവ്കോയും മദ്യകമ്പനികളും തമ്മില്‍ റേറ്റ് കോണ്‍ട്രാക്ട് ഉണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വില്‍ക്കുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും വില വര്‍ധനവ് മദ്യ കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ഇപ്രാവശ്യം പത്ത് ശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.