27/01/2025
മസ്‌കത്ത് ∙ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഒമാന്‍ സന്ദര്‍ശനത്തിനെത്തുന്നു. നാളെ മുതല്‍ ഖത്തര്‍ അമീറിന്‍റെ ഔദ്യോഗിക സന്ദര്‍ശനം ആരംഭിക്കുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി കൂടിക്കാഴ്ച നടത്തും. ഉന്നതതല പ്രതിനിധി സംഘവും ഖത്തര്‍ അമീറിനെ അനുഗമിക്കും