28/01/2025
കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കടുവയുടെ കഴുത്തിലേറ്റ മുറിവുകളാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കടുവയുടെ വയറ്റില്‍ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കണ്ടെത്തി.
കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് കടുവയ്ക്ക് പരുക്കേറ്റത്.