28/01/2025
ജിദ്ദ∙ മധ്യപൂർവദേശത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ആഡംബര ട്രെയിനായ 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനിന്‍റെ അന്തിമ രൂപരേഖകൾ സൗദി അറേബ്യ ഔദ്യോഗികമായി പുറത്തിറക്കി. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.
പതിനാലു ബോഗികളിലായി 34 ആഡംബര സ്യൂട്ടുകൾ ഉൾക്കൊള്ളുന്ന ഈ ട്രെയിൻ അതിഥികൾക്ക് സവിശേഷ അനുഭവം പ്രദാനം ചെയ്യും.
ഇറ്റാലിയൻ ഡിസൈൻ കമ്പനിയുമായുള്ള പങ്കാളിത്തത്തിന്‍റെയും സാംസ്കാരിക മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, ഡെവലപ്മെന്റ് അതോറിറ്റീസ് സപ്പോർട്ട് സെന്റർ എന്നിവയുമായുള്ള സഹകരണത്തിന്‍റെയും ഫലമാണ് ട്രെയിൻ രൂപകൽപന.