28/01/2025
ദോഹ ∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് ആയ പാരീസ് സെന്റ്. ജർമനുമായുള്ള (പിഎസ്ജി) കരാർ നീട്ടി ഖത്തർ എയർവേയ്സ്. 2028 വരെ പിഎസ്ജിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായി തുടരാനാണ് തീരുമാനം. കരാർ നീട്ടിയതോടെ ഖത്തർ എയർവേയ്‌സും പിഎസ്‌ജിയും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് എയർലൈൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.