28/01/2025
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. ഫെബ്രുവരിയിലാണ് സന്ദർശനം നടക്കുക. തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അധികാരമേറ്റ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. എക്സിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയ സുഹൃത്ത് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു.