28/01/2025
ബ്രസീലിന്‍റെ സൂപ്പർതാരം നെയ്മർ സൗദി അറേബ്യ ക്ലബ്ബായ അൽ-ഹിലാൽ വിട്ടു. ബ്രസീലിയൻ ക്ലബ്ബായ സാന്‍റോസുമായാണ് നെയ്മർ കരാറിലെത്തിയത്. തുടർച്ചയായി പിടിപെടുന്ന പരിക്കുകൾ മൂലം വളരെ ചുരുങ്ങിയ മത്സരങ്ങളാണ് താരം അൽ ഹിലാലിന് വേണ്ടി കളിച്ചത്. ഹിലാൽ നെയ്മറുമായുള്ള കരാർ റദ്ദാക്കുകയായിരുന്നു.
നെയ്മറിന്‍റെ ബാല്യകാല ക്ലബ്ബാണ് സാന്‍റോസ്. ഇവിടെ തന്നെയാണ് താരത്തിന്‍റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചതും. 90 മില്യൺ യൂറോ നൽകി 2023ലാണ് അൽ ഹിലാൽ നെയ്മറനെ ക്ലബ്ബിലെത്തിച്ചത്. താരത്തിന് അൽ ഹിലാലിനായി ഏഴ് മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ. ഒരു ഗോൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തു. തുടർന്ന് പരിക്കിൻ്റെ പിടിയിലായ താരം ഒരു വർഷമായി പുറത്തായിരുന്നു.