29/01/2025
യാംബു: പൂക്കളുടെ വർണാഭമായ കാഴ്ച്കളൊരുക്കി 15ാമത് യാംബു പുഷ്പോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. വൈകീട്ട് മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജുബൈൽ യാംബു റോയൽ കമീഷൻ ചെയർമാൻ എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിം, വിവിധ സർക്കാർ സ്വകാര്യ കമ്പനികളുടെ മേധാവികൾ, റോയൽ കമീഷൻ ഉന്നതർ തുടങ്ങിയവർ സംബന്ധിക്കും.
പ്രമുഖ കലാസംഘങ്ങൾ അവതരിപ്പിക്കുന്ന പരിപാടികൾ, കുട്ടികൾക്കായി വിവിധ പഠന ശില്പശാലകൾ തുടങ്ങി എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനുള്ളതെല്ലാം മേളയിലൊരുങ്ങിയിട്ടുണ്ട്.