29/01/2025
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി പാലയാട് കാമ്പസിൽ കെ.എസ്.യു നേതാവിന് നേരെ മുഖംമൂടി സംഘത്തിന്റെ ക്രൂരമർദനം. രണ്ടാം വർഷ നിയമ വിദ്യാർഥിയും കെ.എസ്.യു കോഴിക്കോട് ജില്ല സെക്രട്ടറിയുമായ ബിതുൽ ബാലനാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പത്തോളം വരുന്ന മുഖംമൂടി സംഘം ബിതുൽ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി മാരകായുധങ്ങളുമായി മർദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു പ്രവർത്തകർ പറഞ്ഞു. ഇരുമ്പുവടിയും സൈക്കിൾ ചെയിനുമായാണ് സംഘമെത്തിയത്. മിനിറ്റുകൾ നീണ്ട ആക്രമണത്തിനൊടുവിൽ സംഘം ഹോസ്റ്റലിൽനിന്ന് രക്ഷപ്പെട്ടെന്നും ഇവർ പറഞ്ഞു