31/01/2025
തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പൊലീസ് പിടികൂടി. ഹൈദരാബാദില്‍നിന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സാജനെ പൊലീസ് പിടികൂടിയത്.
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മാതൃകയില്‍ പാര്‍ട്ടി നടത്താനുള്ള സാജന്റെയും ആരാധകരുടെയും നീക്കം പൊലീസ് തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് കമീഷണര്‍ ഓഫിസിന് ബോംബ് വെക്കുമെന്ന് സാജന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.രണ്ട് കൊലപാതകശ്രമം ഉള്‍പ്പെടെ 14 കേസുകളില്‍ പ്രതിയാണ് സാജന്‍.