31/01/2025
ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്സിയെ 3–1ന് വീഴ്ത്തി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് ജീവൻ വയ്പിച്ചു.ഹെസൂസ് ഹിമനെ (3–ാം മിനിറ്റ്), കോറോ സിങ് (45+3), ക്വാമെ പെപ്ര (56) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ സ്കോറർമാർ. വിൻസി ബരേറ്റോയുടെ (90+1) വകയായിരുന്നു ചെന്നൈയിന്റെ ആശ്വാസ ഗോൾ. ജയത്തോടെ 19 കളികളിൽ 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 8–ാം സ്ഥാനത്തു തുടരുന്നു. ഫെബ്രുവരി 15നു കൊച്ചിയിൽ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.