• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്ത്, ജിഡിപി 6.8 ശതമാനം വരെ ഇന്ത്യ വളരും

31/01/2025



ന്യൂഡൽഹി ∙ അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം () 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്നു സാമ്പത്തിക സർവേ റിപ്പോർട്ട്. ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപനത്തിന് പിന്നാലെയാണു ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്തു വച്ചത്. നാളെയാണു മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ 2025-26 വർഷത്തേക്കുള്ള ബജറ്റ് നിർമല അവതരിപ്പിക്കുക. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കഴിഞ്ഞ ഒരുവർഷക്കാലത്തെ പ്രകടനത്തിന്റെ അവലോകനവും കേന്ദ്രസർക്കാരിന്റെ ഇനിയുള്ള നയങ്ങളിലേക്കുള്ള ദിശാസൂചികയുമാണു സാമ്പത്തിക സർവേ. ഇന്ത്യയുടെ ജിഡിപി വളർ‌ച്ചനിരക്ക് നടപ്പുവർഷം (2024-25) കഴിഞ്ഞ 4 വർഷത്തെ താഴ്ചയായ 6.4 ശതമാനത്തിലേക്ക് ഇടിയുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഈമാസാദ്യം പുറത്തുവിട്ട ആദ്യ അനുമാനത്തിൽ വ്യക്തമാക്കിയിരുന്നു. 2022-23ൽ 7 ശതമാനവും 2023-24ൽ 8.2 ശതമാനവുമായിരുന്നു വളർച്ച. 2021-22ൽ 9.7 ശതമാനവും വളർന്നു. 2047ഓടെ വികസിത രാജ്യമാകണമെങ്കിൽ രാജ്യം ശരാശരി 8 ശതമാനം പ്രതിവർഷ ജിഡിപി വളർച്ച നേടണം. ഇന്ത്യ അടുത്ത ഏതാനും വർഷം ശരാശരി 6.5 ശതമാനം വളർച്ചയാണ് കുറിക്കുകയെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) അനുമാനം. ലോകബാങ്ക്, ഗോൾഡ്മാൻ സാക്സ് തുടങ്ങിയവ വിലയിരുത്തുന്നത് 6 മുതൽ 6.7 ശതമാനം വരെ വളർച്ചയും. സാമ്പത്തിക അച്ചടക്കം പാലിച്ച് രാജ്യത്ത് ഉപഭോഗ വർധനയ്ക്കു വഴിയൊരുക്കി ജിഡിപി വളർച്ചയ്ക്കു പിന്തുണ നൽകണമെന്ന ദൗത്യമാണ് നിർമലയ്ക്കു മുന്നിലുള്ളത്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.