1/02/2025
ഫിലാഡൽഫിയ ∙ യുഎസിൽ വീണ്ടും വിമാനം അപകടത്തിൽപ്പെട്ടു. 2 പേരുമായി പറക്കുകയായിരുന്ന ചെറിയ വിമാനമാണു വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിങ് സെന്ററിനു സമീപം തകർന്നുവീണത്. ആളപായത്തെപ്പറ്റി വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫിലാഡൽഫിയ വിമാനത്താവളത്തിൽനിന്നു മിസോറിയിലെ സ്പ്രിങ്ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ് 55 വിമാനമാണു പ്രാദേശിക സമയം വൈകിട്ട് ആറരയോടെ തകർന്നത്.