3/02/2025
ഷാർജ : ഒമാനിൽ നടന്ന ഇന്റർനാഷണൽ സ്പീഡ് സ്‌കേറ്റ് മത്സരത്തിൽ യു.എ.ഇ.യിൽനിന്നുള്ള മലയാളിവിദ്യാർഥികൾ സ്വർണം നേടി. എലൈറ്റ് സ്പോർട്‌സ് ക്ലബ്, സ്കേറ്റിങ് അസോസിയേഷൻ ഓഫ് ഒമാൻ എന്നിവചേർന്ന് സുൽത്താൻ ഖാബൂസ് സ്പോർട്‌സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.
ഇഷാൻ കൃഷ്ണ (ഷാർജ ഇന്ത്യൻ സ്കൂൾ, ഗ്രേഡ് നാല്), ജിയ ജിജേഷ് (ഷാർജ ഇന്ത്യൻ സ്കൂൾ, ഗ്രേഡ് ഒൻപത്), ഋതു വിനു (ദുബായ് ഇന്ത്യൻ ഹൈസ്കൂൾ, ഗ്രേഡ് രണ്ട്), അഭിനവ് രതീഷ് (ഔർ ഓൺ ഇംഗ്ളീഷ് സ്കൂൾ ദുബായ്, ഗ്രേഡ് ഏഴ്) എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയത്.