3/02/2025
ദുബായ് : 2031- ഓടെ നാല് കോടി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനും 10,000 കോടി ദിർഹത്തിന്റെ ടൂറിസം നിക്ഷേപങ്ങൾ എത്തിക്കുകയുമാണ് ലക്ഷ്യം. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2024-ലെ ട്രാവൽ ആൻഡ് ടൂറിസം ഡിവലപ്‌മെന്റ് ഇൻഡക്‌സ് പ്രകാരം 2023-നെ അപേക്ഷിച്ച് ടൂറിസം രംഗത്ത് യു.എ.ഇ. മേഖലയിൽ ഒന്നാമതാണ്. ആഗോളതലത്തിൽ 18-ാം സ്ഥാനത്തുമാണ് രാജ്യം. അന്താരാഷ്ട്ര ടൂറിസം വരുമാനത്തിൽ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ മിഡിലീസ്റ്റ് മേഖലയിൽനിന്നു യു.എ.ഇ. മാത്രമാണുള്ളത്. കഴിഞ്ഞവർഷം യു.എ.ഇ. 2.92 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു. 2023-നെ അപേക്ഷിച്ച് 15.5 ശതമാനമാണ് വർധന. 2033 ആകുമ്പോഴേക്കും അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം ഏകദേശം 4.55 കോടിയിലെത്തുമെന്നും ട്രാവൽ ആൻഡ് ടൂറിസം ഡിവലപ്പ്‌മെന്റ് കൗൺസിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.