• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പ്രവാസികളേ വിദേശത്തും താങ്ങായി കെഎസ്എഫ്ഇ

3/02/2025



എന്താണ് പ്രവാസി ചിട്ടി ? സാധാരണ കെഎസ്എഫ്ഇ ചിട്ടിയിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ ആനുകൂല്യങ്ങൾ ലഭ്യമാവുന്ന ഒരു ചിട്ടിയാണിത്. പ്രവാസി ചിട്ടിയുടെ കരാർ ഒപ്പിടുന്നതും പണം നൽകുന്നതും ഉൾപ്പെടെ തുടക്കം മുതൽ അവസാനം വരെയുള്ള നടപടി ക്രമങ്ങൾ ഓൺലൈനാണെന്നുള്ളതാണ് ഏറ്റവും ഗുണകരമായ ഒരു സൗകര്യം. ഇത് വഴി നിങ്ങൾക്ക് ലോകത്തിന്റെ ഏതു കോണിലിരുന്നും ചിട്ടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഒപ്പം മറ്റു ചില സവിശേഷതകളുമുണ്ട്. ചിട്ടിയോടൊപ്പം നൽകുന്ന ഇൻഷുറൻസ് പരിരക്ഷ പ്രവാസി ചിട്ടികളുടെ മാത്രം പ്രത്യേകതയാണ്. 10 ലക്ഷം രൂപ വരെ സലയുള്ള ചിട്ടിയിൽ ചേരുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാവുക. എങ്ങനെയാണു ചേരേണ്ടത് ? പ്രവാസി ചിട്ടിയിൽ ഓൺലൈൻ വഴിയാണ് ചേരാൻ സാധിക്കുക. വിദേശത്ത് താമസിക്കുന്നവർക്ക് പാസ് ബുക്ക്, വിസ, ലേബര്‍ കാര്‍ഡ് കോപ്പി എന്നിവയാണ് ഇതിന് ആവശ്യമായി വരിക. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ആവട്ടെ അതാത് സംസ്ഥാനത്തെ മേൽവിലാസം തെളിയിക്കുന്ന രേഖയും ആധാർ കാർഡും മതി. ഉപയോ​ഗത്തിലുള്ള മൊബൈൽ, ഇ-മെയിൽ, ഫോട്ടോ എന്നിവയും ആവശ്യമാണ്. നിങ്ങൾക്ക് ചേരാൻ സാധിക്കുന്ന ചിട്ടികളുടെ വിശദാംശങ്ങൾ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാവും.സാധാരണ 1 ലക്ഷം രൂപയുടെ ചിട്ടി മുതൽ 4,00,000 ലക്ഷം രൂപ മാസ അടവിൽ 25 മാസ കാലാവധിയുള്ള 1 കോടി രൂപയുടെ പ്രവാസി ചിട്ടികൾ വരെ കെഎസ്എഫ്ഇ നടത്തി വരുന്നുണ്ട്. ഇതിൽ അനുയോജ്യമായവ തിരഞ്ഞെടുക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.