04/02/2025
തിരുവനന്തപുരം: ഇനി സംസ്ഥാനപാതകളിലും ടോൾ പിരിവുണ്ടാകും. ടോള്‍പിരിവിലൂടെ വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കേരള സർക്കാർ. നിലവിലെ സാഹചര്യത്തിൽ, കിഫ്ബിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന പാതകളിലാണ് ടോള്‍ ഏര്‍പ്പെടുത്തുക.
50 കോടിരൂപയോ അതിനു മുകളിലോ മുതല്‍മുടക്കുള്ള പാതകളിലായിരിക്കും ടോൾ ഉണ്ടാവുക. കേരളത്തിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇവയിൽ 500 റോഡുകളില്‍ 30 ശതമാനം പദ്ധതികള്‍ 50 കോടിക്കുമുകളില്‍ മുതല്‍മുടക്കുള്ളതാണ്. ഇതില്‍നിന്ന് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഈ റോഡുകളിലെല്ലാം ടോള്‍ ഈടാക്കും.