• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പണിമുടക്ക് കെഎസ്ആർടിസി; സർവീസുകളെ ബാധിച്ചില്ല

04/02/2025



തിരുവനന്തപുരം ∙ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) പണിമുടക്ക് കാര്യമായി ബാധിച്ചില്ലെന്നും എല്ലാ ഡിപ്പോകളിലും സർവീസുകൾ ഏറക്കുറെ സാധാരണ നിലയിലാണെന്നും കെഎസ്ആർടിസി. എറണാകുളം ഡിപ്പോയിൽ ഇന്നലെ രാത്രി 8 മുതൽ ഇന്നു രാവിലെ 8 വരെ 77 ഷെ‍ഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തു. രാവിലെ 8 മണി വരെ 9 എസി ബസുകൾ ഉൾപ്പെടെ 35 ഷെ‍ഡ്യൂളുകളും സർവീസ് നടത്തി. ഇന്ന് അർധരാത്രി വരെയാണു പണിമുടക്ക്. സമരം നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. എല്ലാ മാസവും അഞ്ചിനു മുൻപു നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം തരുന്നതു മാസം പകുതിയോടെയാണ് എന്നു ചൂണ്ടിക്കാട്ടിയാണു സമരം. സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനമാണെന്നും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്നു മാനേജ്മെന്റ് നിർദേശിച്ചു

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.