04/02/2025
കെ.എസ്.ആർ.ടി.സിയിൽ ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ടി.ഡി.എഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി പ്രമോജ് ശങ്കറിനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചതായി പരാതി ഉയർന്നത്.
കെ.എസ്.ആര്.ടി.സിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ ഡെമോക്രാറ്റിക് ഫെഡറേഷന് (ടി.ഡി.എഫ്) ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. പണിമുടക്കിനെ നേരിടാൻ മാനേജ്മെന്റ് ഡൈസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, സ്വിഫ്റ്റിലെയടക്കം താൽക്കാലിക ജീവനക്കാർ, ബദൽ ജീവനക്കാർ എന്നിവരെ നിയോഗിച്ച് സർവിസുകൾ മുടങ്ങാതിരിക്കാനാണ് ശ്രമം.