04/02/2025
റിയാദ്∙ സൗദി അറേബ്യയിൽ വിവിധ മന്ത്രാലയങ്ങളിലെ 158 ജീവനക്കാരെ അഴിമതി വിരുദ്ധ സമിതി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആഭ്യന്തരം, പ്രതിരോധം, നാഷനൽ ഗാർഡ്, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, മുനിസിപ്പാലിറ്റി, ഭവനനിർമാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്.