04/02/2025
റിയാദ്| സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സഊദിയും ജപ്പാനും തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിനു കീഴില്‍ സഹകരണ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധാരണയായി. തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ സ്ഥാപിക്കുന്നതിനും നയതന്ത്ര, പ്രത്യേക പാസ്പോര്‍ട്ടുകള്‍ ഉള്ളവരെ ഹ്രസ്വകാല സന്ദര്‍ശന വിസകളില്‍ നിന്ന് ഒഴിവാക്കുന്നതിനുമുള്ള രണ്ട് പ്രത്യേക കരാറുകളില്‍ സഊദി, ജപ്പാന്‍ വിദേശകാര്യ മന്ത്രിമാര്‍ ഒപ്പ് വെച്ചു.
പുതുതായി ആരംഭിച്ച തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിനു കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. തന്ത്രപരമായ സംഭാഷണം വ്യക്തമായ ഫലങ്ങള്‍ നല്‍കും. പൊതു താത്പര്യങ്ങള്‍ കെട്ടിപ്പടുക്കുന്നത് സുരക്ഷയുടെയും സ്ഥിരതയുടെയും നിലവാരം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.