05/02/2025
തിരുവനന്തപുരം തിരുവനന്തപുരം ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടരവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന ഹരികുമാറിന് മാനസികപ്രശ്‌നങ്ങൾ ഇല്ലെന്ന് മെഡിക്കൽ കോളജ് ആശുപ്രതിയിലെ മാനസികരോഗ വിഭാഗം. കോടതിയുടെ നിർദേശപ്രകാരം സൈക്യാട്രി വിഭാഗം വിദഗ്ധരാണ് ഹരികുമാറിനെ പരിശോധിച്ച് ഇത്തരത്തിൽ പ്രാഥമിക നിഗമനത്തിൽ എത്തിയത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കോടതിയിൽ റിപ്പോർട്ട് നൽകും