06/02/2025
ജിദ്ദ∙ സൗദി അറേബ്യയും ഇന്ത്യയും ഖനന, ധാതു മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഇതിനായി സൗദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖോറായ്ഫ് കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി. കിഷൻ റെഡ്ഡിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സുസ്ഥിര ഖനന സമ്പ്രദായങ്ങളിലെ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഖനന പ്രവർത്തനങ്ങൾക്കും ഖനി മാനേജ്‌മെന്റിനുമുള്ള മികച്ച പരിഹാരങ്ങളെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു.