07/02/2025
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കുള്ള പുനരധിവാസത്തിന് 750 കോടിയുടെ പദ്ധതി. പുനരധിവാസത്തിന്‍റെ ആദ്യഘട്ടമായാണ് തുക അനുവദിച്ചതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. സി.എം.ഡി.ആർ.എഫ്, എസ്.ഡി.എം.എ, പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഫണ്ടുകൾ, സ്പോൺസർഷിപ്പുകൾ എന്നിവ ഇതിനായി വിനിയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പുനരധിവാസത്തിനുള്ള ചെലവ് ഏകദേശം 2,221 കോടി വേണ്ടി വരുമെന്നാണ് വിദഗ്ധ സംഘം വിലയിരുത്തിയിട്ടുള്ളത്. എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റിൽ ധന സഹായം അനുവദിച്ചിട്ടില്ല.