07/02/2025
റിയാദ് ∙ സൗദി അറേബ്യയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈ മാസം 22ന് പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
മുൻ വർഷങ്ങളിൽ പൊതു അവധി വാരാന്ത്യ അവധി ദിനങ്ങളിൽ വരുമ്പോൾ തൊട്ടടുത്ത ദിവസമോ, അല്ലെങ്കിൽ മറ്റൊരു ദിവസമോ അവധി നൽകാറായിരുന്നു പതിവ്.