07/02/2025
തിരുവനന്തപുരം: കവടിയാർ ജംഗ്ഷനിൽ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനി നിർമ്മിച്ച എന്ന ഫ്ലാറ്റ് സമുച്ചയത്തിന് അനുമതി നൽകിയതിൽ ക്രമക്കേട് ഉണ്ടെന്ന് കാണിച്ച് അനുമതി നൽകിയ ഉദ്ദ്യോഗസ്ഥർക്കും, കമ്പനിയ്ക്കും എതിരെ വിജിലൻസ് ചാർജ് ചെയ്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു.തിരുവനന്തപുരം വിജലൻസ് കോടതി ജഡ്ജി രാജകുമാര എംവി യാണ്, എല്ലാപ്രതികളെയും വെറുതെ വിട്ട് കോണ്ട് വിധി പുറപ്പെടുവിച്ചത്.കമ്പനിക്കു വേണ്ടി അഡ്വ. തേജൻരാജാണ് ഹാജരായത്.