10 22025
റിയാദ്: 100 രാജ്യങ്ങളിൽനിന്ന് 40000ത്തിലധികം പേർ പങ്കെടുത്ത സൗദിയിലെ ഏറ്റവും വലിയ കായിക മത്സരമായ ‘റിയാദ് മാരത്തൺ’ കൂട്ടയോട്ടമത്സരം ശനിയാഴ്ച റിയാദിൽ നടന്നു.ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീനയിൽ ആവേശവും വെല്ലുവിളിയും നിറഞ്ഞ ഒരു കായിക അന്തരീക്ഷത്തിലാണ് ആളുകൾ ഒത്തുകൂടിയത്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ‘സ്പോർട്സ് ഫോർ ഓൾ എക്സ്പോ’യുടെ ഭാഗമായിട്ടായിരുന്നു മാരത്തൺ.