10 22025
ദുബായ് ∙ ദുബായിലേക്ക് രാജ്യാന്തര സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 2024ൽ ദുബായിലെത്തിയത് 1.87 കോടി സന്ദർശകർ. 2023നെക്കാൾ 9% വർധനയെന്ന് ദുബായ് സാമ്പത്തിക ടൂറിസം വിഭാഗം അറിയിച്ചു.
ദുബായ് സാമ്പത്തിക അജൻഡ (ഡി33) പ്രകാരം വിനോദത്തിനും ജീവിക്കാനും ജോലി ചെയ്യാനും ബിസിനസിനും അനുയോജ്യമായ ആഗോള കേന്ദ്രമാക്കി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. തന്ത്രപരമായ നവീകരണം, അടിസ്ഥാന സൗകര്യ വികസനം, വിദഗ്ധരെ ആകർഷിക്കൽ, വിപണി വൈവിധ്യവൽക്കരണം എന്നിവയിലൂടെ ദുബായിയുടെ മത്സരക്ഷമത വർധിപ്പിക്കാനും കൂടുതൽ രാജ്യാന്തര സന്ദർശകരെ ആകർഷിക്കാനും സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി ടൂറിസത്തിന്റെ പങ്ക് വർധിപ്പിക്കാനുമുള്ള ശ്രമം തുടരുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.