10 22025
ദുബൈ: രാജ്യത്തെ സർക്കാർ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥ നടപടിക്രമങ്ങൾ എളുപ്പമാക്കിയതിന്റെ അടിസ്ഥാനത്തിൽ മികച്ചതും മോശമായതുമായ മൂന്ന് വീതം വകുപ്പുകളുടെ പട്ടിക പുറത്തുവിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
നീതിന്യായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവയാണ് മികവിൽ മുന്നിട്ടുനിൽക്കുന്ന മൂന്ന് സർക്കാർ വകുപ്പുകൾ. ബ്യൂറോക്രസിയെ തടയാനുള്ള ശ്രമങ്ങളിൽ ഏറ്റവും മികവ് ഈ വകുപ്പുകൾ പുലർത്തിയതായി ശൈഖ് മുഹമ്മദ് പട്ടിക പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. മികച്ച പ്രവർത്തനം നടത്തുന്നവരെന്ന നിലയിൽ വകുപ്പുകൾക്ക് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. എമിറേറ്റ്സ് പോസ്റ്റ്, പെൻഷൻസ് അതോറിറ്റി, കായിക മന്ത്രാലയം എന്നിവയാണ് ബ്യൂറോക്രസി വെട്ടിക്കുറക്കുന്നതിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച വകുപ്പുകളായത്.