കുവൈത്ത് സിറ്റി: വിനോദസഞ്ചാരവും നിക്ഷേപവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത് നിയമ പരിഷ്കാരത്തിനൊരുങ്ങുന്നു.
വിനോദ സഞ്ചാര പദ്ധതികളിൽ സ്വകാര്യ മേഖലക്ക് പങ്കാളിത്തം വർധിപ്പിക്കാനുള്ള നടപടികൾ കരടുനിയമത്തിൽ പ്രതിപാദിക്കുന്നു. മൂലധനം ആകർഷിക്കുന്ന, ടൂറിസം പദ്ധതികളും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന ആധുനിക ടൂറിസം വികസന മാതൃക രൂപപ്പെടുത്താനാണ് രാജ്യം ശ്രമിക്കുന്നത്. ഇടനിലക്കാരുടെ ആവശ്യമില്ലാതെ വിനോദസഞ്ചാര മേഖലയിൽ നിക്ഷേപം നടത്താൻ അന്താരാഷ്ട്ര കമ്പനികൾക്ക് സൗകര്യമൊരുക്കുന്ന വിധം വ്യവസ്ഥകൾ ഉദാരമാക്കും.