10 22025
മനാമ ∙ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്ത സ്കൂട്ടറുകൾ പൊതുനിരത്തുകളിൽ നിരോധിച്ചു. ട്രാഫിക് നിയമം പാലിക്കുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി, പ്രധാന പൊതു റോഡുകൾ, റോഡ് ഷോൾഡറുകൾ, എമർജൻസി ലൈനുകൾ, നിയുക്ത സ്റ്റോപ്പിങ് ഏരിയകൾ എന്നിവയിൽ ലൈസൻസില്ലാത്ത സ്കൂട്ടറുകളും സമാനമായ വാഹനങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.