11 22025
കുവൈത്ത് സിറ്റി: വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ് ഹോം പത്തുദിവസത്തേക്ക് അടച്ചു.ജീവനക്കാർ സംരക്ഷണ മാസ്കുകൾ ധരിക്കണമെന്നും അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ അഡ്മിനിസ്ട്രേഷനെ അറിയിക്കണമെന്നും നിർദേശം നൽകി.
വായുവിലൂടെ പടരുന്ന വൈറൽ അണുബാധയാണെന്ന് സ്ഥിരീകരിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് ചിൽഡ്രൻസ് ഹോം തൽക്കാലത്തേക്ക് അടച്ചിടുന്നതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.