11 22025
ലഹോർ∙ പാക്കിസ്ഥാനിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫീൽഡ് ചെയ്യാനിറങ്ങി പരിശീലകൻ വാൻഡിലെ ഗ്വാവു. തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക– ന്യൂസീലൻഡ് മത്സരത്തിനിടെയാണ് ടീമിന്റെ ഫീൽഡിങ് പരിശീലകൻ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറുടെ റോളിൽ ഗ്രൗണ്ടിലേക്കെത്തിയത്. പ്രധാന താരങ്ങളിൽ പലരും ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ലീഗിന്റെ ഭാഗമായതിനാല്‍ 12 താരങ്ങളുമായാണ് ടീം പാക്കിസ്ഥാനിലേക്കു വിമാനം കയറിയത്.