11 22025
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ഗതാഗത കമ്മിഷണര്‍ സി.എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. ആര്‍സി ബുക്കുകള്‍ പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് നടപടി. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.