11 22025
പാരിസ്∙ നിർമിത ബുദ്ധിയുടെ വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെെ. പാരിസിൽ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഗൂഗിൾ മേധാവി ഇന്ത്യയിലേക്ക് കൊണ്ടുവരാനിരിക്കുന്ന വലിയ എഐ സാധ്യതകളെക്കുറിച്ച് എക്സ് പോസ്റ്റിൽ എടുത്തു പറഞ്ഞത്. രാജ്യത്തെ ഡിജിറ്റൽ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനു ഗൂഗിളും ഇന്ത്യയും തമ്മിലുള്ള സഹകരണ സാധ്യതയും പിച്ചെെ ചൂണ്ടിക്കാട്ടി.
എഐയുടെ സാധ്യതകള്‍ മനസിലാക്കുന്നതിനൊപ്പം തന്നെ പരിമിതികളെക്കുറിച്ചും വ്യക്തമായ ബോധം വേണം. കൃത്യത സംബന്ധിച്ച പ്രശ്നങ്ങൾ, ദുരുപയോഗ സാധ്യതകൾ, ഡിജിറ്റൽ ഡിവൈഡിലൂടെ വരുന്ന അപകടങ്ങള്‍ എന്നിവ ശ്രദ്ധിക്കണമെന്നും ഗൂഗിൾ സിഇഒ മുന്നറിയിപ്പ് നല്‍കി.
YOU MAY LIKE