14 22025
കൊല്ലം| കൊല്ലം കുണ്ടറയില്‍ സൈനികന്‍ തോംസണ്‍ മരിക്കാന്‍ കാരണം ലോക്കപ്പ് മര്‍ദനമെന്ന പരാതിയുമായി കുടുംബം. കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത തോംസണ്‍ നേരിട്ടത് ക്രൂര പീഡനമാണെന്നാണ് മാതാവ് ഡെയ്‌സി പരാതിയില്‍ പറയുന്നത്. തോംസന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്.
നവംബര്‍ ഏഴിനാണ് തോംസണ്‍ ജയില്‍ മോചിതനായത്. പിന്നാലെ ചികിത്സ തേടിയ തോംസണ്‍ ഡിസംബര്‍ 27 ന് മരിച്ചു. തേംസന്റെ ശരീരത്തില്‍ ക്ഷതങ്ങള്‍ ഉള്ളതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യ വീട്ടുകാരും തോംസണെ മര്‍ദിച്ചതായി മാതാവ് ആരോപിക്കുന്നു.